മിനിറ്റുകളുടെ മാത്രം വ്യത്യാസം; അമ്മയും മകളും ഒരേ ആശുപത്രിയില്‍, ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ഒരേ ആശുപത്രിയില്‍ ഒരേ ദിവസം കേവലം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അത്ഭുതമായിരിക്കുകയാണ് ഈ അമ്മയും മകളും.

ടെക്‌സാസ്: ഒരേ ആശുപത്രിയില്‍ ഒരേ ദിവസം കേവലം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അത്ഭുതമായിരിക്കുകയാണ് ഈ അമ്മയും മകളും. ജോര്‍ജിയ സ്വദേശികളായ ഒരു അമ്മയും മകളുമാണ് ഇത്തരമൊരു സംഭവത്തിലൂടെ ഏറെ ചര്‍ച്ചാവിഷയമാകുന്നത്. നാല്‍പ്പതുകാരിയായ അമ്മ അമാന്‍ഡാ സ്റ്റീഫെന്‍സ് ആണ്‍ കുഞ്ഞിനും ഇരുപത്തിനാലുകാരിയായ മകള്‍ ഹേലി ബക്സ്റ്റണ്‍ പെണ്‍കുഞ്ഞിനുമാണ് ജന്മം നല്‍കിയത്.

അമേരിക്കയിലെ ടെക്‌സസിലുള്ള കാരള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന താനെര്‍ മെഡിക്കല്‍ സെന്ററിലാണ് ഇരുവരും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും മകളും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഈ ആശുപത്രിയില്‍ ഒരേ ദിവസം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Exit mobile version