ആഹാ! ഫ്രീക്കന്‍മാര്‍ ചെയ്യുമോ ഇതുപോലെ? ആഢംബര ബൈക്കില്‍ കിടിലനായി ട്രിപ്പിളടിച്ച് മൂന്ന് വനിതകള്‍; വൈറലായി വീഡിയോ

ബംഗളൂരു: ഫ്രീക്കന്‍മാര്‍ ചെയ്യുമോ ഇതുപോലെ? ഈ വീഡിയോ കണ്ടവര്‍ ആരും ഇതേ പറയൂ. ഹെല്‍മെറ്റ് പോലു ധരിക്കാത്ത സാരിയുടുത്ത ഈ ബൈക്ക് റൈഡറുടെയും പുറകിലിരിക്കുന്ന രണ്ടു വനിതകളുടെയും ധൈര്യത്തിനുമുന്നില്‍ ഫ്രീക്കന്‍മാര്‍ പോലും ദക്ഷിണ കൊടുത്ത് കാലില്‍ വീഴും. ആര്‍ 15 ബൈക്കാണ് ഇവര്‍ ഓടിക്കുന്നതെന്നതും അതിശയം. മൂന്ന് പേരെ ഇരുത്തി സാരിയെടുത്ത് ബൈക്കില്‍ പറക്കുന്ന വനിതാ റൈഡിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഹയാന്തനഗര്‍ പ്രാന്തത്തില്‍ സ്ത്രീകള്‍ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആഢംബര ബൈക്കില്‍ ട്രിപ്പളടിക്കുന്ന സ്ത്രീകളുടെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)