ജനറല്‍ കോച്ച് ലേബര്‍ റൂമായി: ഇരുപത്തിമൂന്നുകാരിയ്ക്ക് രണ്ടാം തവണയും ട്രെയിനില്‍ സുഖപ്രസവം

Delivery,Railway

ബംഗളൂരു: ഇന്ത്യന്‍ റെയില്‍വേയുടെ ജനറല്‍ കോച്ച് പ്രസവമുറിയായി, യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി ട്രെയിനിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യല്ലമ്മ മയൂര്‍ ഗെയ്ക്വാദ് എന്ന ഇരുപത്തിമൂന്നുകാരിയാണ് ട്രെയിനിനുള്ളില്‍ വച്ച് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.
കര്‍ണാടക സ്വദേശിനിയായ യല്ലമ്മ, രണ്ടുവര്‍ഷത്തിനിടെ രണ്ടുകുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത് ഓടുന്ന ട്രെയിനില്‍ തന്നെ.

തിങ്കളാഴ്ച രാവിലെ മൂന്നാമത്തെ പ്രസവത്തിനു വണ്ടി ഹരിപ്രിയ എക്സ്പ്രസില്‍ കോലാപൂരില്‍ നിന്ന് റായ്ബാഗിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു യല്ലമ്മ. ഒമ്പതരയോടെ പ്രസവ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ സുരക്ഷിത പ്രസവത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തു. ഭര്‍ത്താവിന്റെ സഹോദരിയും യല്ലമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യെല്ലമ്മയുടെ യാത്ര. പ്രസവവേദന കലശലായതോടെ മറ്റു യാത്രക്കാര്‍ യെല്ലമ്മയ്ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ 108 ആംബുലന്‍സ് വിളിക്കുകയും തൊട്ടടുത്ത റായ്ബാഗ് സ്റ്റേഷനില്‍ വരാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിനിടെ പ്രസവവേദന കലശലായി. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ കമ്പാര്‍ട്മെന്റില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ബെഡ്ഷീറ്റുകള്‍ കൊണ്ടു മറച്ച് അവിടം പ്രസവമുറിയാക്കി മാറ്റുകയും ചെയ്തു. യെല്ലമ്മയുടെ ഭര്‍തൃസഹോദരിയും മുതിര്‍ന്ന വനിതാ യാത്രക്കാരും ചേര്‍ന്നാണ് പ്രസവമെടുത്തത്.

തുടര്‍ന്ന് റായ്ബാഗ് സ്റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സ് ജീവനക്കാര്‍ യെല്ലമ്മയ്ക്കും കുഞ്ഞിനും പ്രാഥമ ശുശ്രൂഷ നല്‍കി പുറത്തേക്ക് മാറ്റി. യെല്ലമ്മയെയും കുഞ്ഞിനെയും ആംബുന്‍സിലേക്ക് മാറ്റാന്‍ ട്രെയിന്‍ അര മണിക്കൂര്‍ നിര്‍ത്തിയിടാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അനുമതി നല്‍കി. റായ്ബാഗ് താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഹെല്‍ത്ത് ഓഫീസര്‍ ആര്‍എച്ച് രംഗന്നാവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള ഹടകനാഗലെ സ്റ്റേഷന് സമീപത്ത് വച്ച് ട്രെയിനില്‍ വച്ചായിരുന്നു യെല്ലമ്മ രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കോലാപൂരില്‍ വീട്ടുജോലിക്കാരിയാണ് യെല്ലമ്മ. കെട്ടിടനിര്‍മാണത്തൊഴിലാളിയാണ് ഇവരുടെ ഭര്‍ത്താവ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)