തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കിന് കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ

upervisory action, pnb fraud case,pnb, reserve bank of india, rbi, india, business
ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് എതിരെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍ബിഐ. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ് നിലവില്‍ ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ആര്‍ബിഐ അറിയിപ്പ് പുറത്ത് വന്നത്. മറ്റ് ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയതിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിഎന്‍ബിക്ക് മുകളില്‍ കൊണ്ട് വരാനാണ് ആര്‍ബിഐയുടെ പദ്ധതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് വിദേശത്ത് നിന്ന് വജ്രവ്യവസായി നീരവ് മോദി കോടികള്‍ തട്ടിയെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, എസ്ബിഐ തുടങ്ങി രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം നീരവ് മോദിക്ക് പിഎന്‍ബിയുടെ ജാമ്യം മുന്‍നിര്‍ത്തി വായ്പ അനുവദിച്ചിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)