ആര്യക്ക് വധുവിനെ തേടുന്ന റിയാലിറ്റി ഷോ: ഷോയ്ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് വെളിപ്പെടുത്തി പുറത്താക്കപ്പെട്ട താരം

enke veetu mappilai,arya,gomathi

ചെന്നൈ: നടന്‍ ആര്യക്ക് വധുവിനെ തേടിയുള്ള എങ്കെ വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ നടക്കുന്ന പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി മത്സരാര്‍ത്ഥി. ഷോ മുഴുവന്‍ സ്‌ക്രിപ്റ്റഡ് ആണെന്നും, ടിആര്‍പി റേറ്റിംഗിന് വേണ്ടി പ്രേക്ഷകരെ വിഢികളാക്കുകയാണെന്നും ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് മത്സരാര്‍ത്ഥിയായ ഗോമതി തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുന്നത്. പരിപാടിയുടെ ഒരു എപ്പിസോഡ് പോലും സ്‌ക്രിപ്റ്റഡ് അല്ലെന്നാണ് ഗോമതി പറയുന്നത്. താന്‍ പരിപാടിയില്‍ നിന്ന് പിന്മാറിയത് ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്.

ഒരോ ദിവസവും സ്റ്റുഡിയോയിലെത്തുന്ന അവസരത്തിലാണ് ടാസ്‌ക് എന്താണെന്ന് തങ്ങള്‍ അറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ ആരോപിക്കുന്നപോലെ നേരത്തെ പറഞ്ഞുറപ്പിച്ച്, അഭിനയിക്കുന്ന രീതിയല്ല പ്രോഗ്രാമിനുള്ളതെന്ന് ഗോമതി പറഞ്ഞു. അവസാന ഘട്ടത്തെ ഷോപ്പിംഗ് എപ്പിസോഡ് തനിക്ക് വ്യക്തിപരമായി ഒട്ടും രസിച്ചിരുന്നില്ല. മൂന്ന് മത്സാര്‍ത്ഥികളോട് വിവാഹത്തിനായി ഒരുങ്ങാന്‍ ആവശ്യപ്പെടുന്നു. വലിയ സ്വപ്നങ്ങളോടെയാണ് തങ്ങള്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗിനായി പുറപ്പെട്ടതെല്ലാം.

ഇതിങ്ങനെയല്ലായിരുന്നു എക്‌സിക്യൂട്ട് ചെയ്യേണ്ടിയിരുന്നത്. പരിപാടിയില്‍ വിജയിച്ച പെണ്‍കുട്ടിയോട് മാത്രമായിരുന്നു വിവാഹത്തിന് ആവശ്യപ്പെടാന്‍ പറയേണ്ടിയിരുന്നത്. ഇതിപ്പോള്‍ തന്റെ വിവാഹം മുടങ്ങി പോയപോലുള്ള ഒരു അവസ്ഥയായിരുന്നു. കുടുംബാംഗങ്ങള്‍ക്കും വിഷമമായി. എന്നാല്‍ ഇത് മാറ്റി നിര്‍ത്തിയാല്‍ മികച്ച അനുഭവമായിരുന്നു എങ്കെ വീട്ട് മാപ്പിളെ എന്നും ഗോമതി പറഞ്ഞു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)