വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഉയര്‍ത്തി

whats app
ന്യുയോര്‍ക്ക്: വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഉയര്‍ത്തുന്നു. നിലവിലെ ഏഴു മിനിറ്റില്‍ നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കാനാണു വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. വഫീറ്റാ ഇന്‍ഫോയാണ് വാട്‌സ്ആപ്പ് പുതിയ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ സൗകര്യം ഉപഭോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങി. അധികം താമസമില്ലാതെ ആന്‍ഡ്രോയിഡ്, ഐഒഎസ് സ്റ്റേബിള്‍ പതിപ്പുകളിലേക്കു പുതിയ അപ്‌ഡേറ്റ് എത്തമെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറിലായിരുന്നു സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇതിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍, സന്ദേശങ്ങള്‍ നീക്കം ചെയ്താല്‍ അതിന്റെ അറിയിപ്പ് അയച്ച ആളിനും സ്വീകര്‍ത്താവിനും ലഭിക്കും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)