എന്താണ് ബള്‍ജിങ് ഡിസ്‌ക്ക് രോഗാവസ്ഥ?  

bulging,disc,disease-

 

കഴുത്ത് വേദന, അരക്കെട്ട് വേദന തുടങ്ങിയവ അനുഭവപ്പെടാറുണ്ടോ? ഇതിന് പിന്നില്‍ ബള്‍ജിങ് ഡിസ്‌ക്ക് അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്ന രോഗം ആകാം. എന്താണ് ഈ രോഗം എന്ന് പലര്‍ക്കും അറിയില്ല.

നട്ടെല്ലിന്റ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഇത്. ബള്‍ജിങ് ഡിസ്‌ക്ക് പലരിലും കണ്ടുവരുന്ന രോഗാവസ്ഥയാണ്. പ്രായം വര്‍ധിച്ചുവരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

രോഗം വരാനുള്ള പ്രധാന കാരണങ്ങള്‍ നോക്കാം...

അമിതഭാരം ഉയര്‍ത്തുകയോ, പെട്ടെന്ന് ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇത് സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ബള്‍ജിങ് ഡിസ്‌ക്ക് സംഭവിക്കാം.

കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന വേദന, തരിപ്പ്, മരവിപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്. തുടക്കത്തിലെ ചികിത്സിച്ചാല്‍ രോഗം ഭേദമാകാം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)