പഠന വൈകല്യം പരിഹരിക്കാന്‍ എന്തുചെയ്യണം

dulquer salman,pulimurukan,jomonte suvisheshangal movie,sathyan anthikkad,malayalam movie,entertainment
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ മിഥുന്‍ ക്ലാസിലെ ഏറ്റവും മിടുക്കനാണെന്നാണ് ടീച്ചര്‍ പറയുന്നത്. പഠിക്കുന്നത് ആറാം ക്ലാസില്‍. ക്ലാസ്സിലെ ഏത് ചോദ്യങ്ങള്‍ക്കും ആദ്യം ഉത്തരവുമായി ചാടി വീഴുന്നത് മിഥുന്‍ തന്നെ. പലപ്പോഴും ടീച്ചര്‍ക്ക് സഹികെടുന്നുമുണ്ട്. പക്ഷെ പ്രശനം അതല്ല. മിഥുന്‍ എഴുത്തില്‍ വളരെ പിന്നിലാണ്. ഒരു മൂന്നാം ക്ലാസുകാരന്റെ എഴുത്താണെന്നാണ് ടീച്ചര്‍ പറയുന്നത്. എഴുത്തെല്ലാം തെറ്റ്. ഉത്തരങ്ങള്‍ എല്ലാം അറിയുന്ന മിഥുന് അത് പേപ്പറില്‍ എഴുതിഫലിപ്പിക്കാനാകുന്നില്ല. ഇതില്‍പരം സങ്കടം ആ രക്ഷിതാക്കള്‍ക്ക് വേറെയുണ്ടോ. മിഥുനെപ്പോലെ നിരവധി കുട്ടികള്‍ കാണാം. മറ്റു കുട്ടികളെ പോലെ ബുദ്ധിപരമായി ഉയര്‍ന്ന് നില്‍ക്കുന്നവരായിട്ടുകൂടി ചില വൈകല്യങ്ങള്‍. ഇത് എഴുതാനാകാം. മറ്റു ചിലര്‍ക്ക് വായനയിലാകം. ചിലര്‍ക്ക് കണക്കിലാകാം. ഇതിനെയാണ് പൊതുവെ പഠന വൈകല്യം എന്ന് പറയുന്നത്. പഠനവൈകല്യമുള്ള കുട്ടികള്‍ മന്ദബുദ്ധികളല്ലന്ന് ആദ്യം തിരിച്ചറിയുക. ജനിതകവും, സാമൂഹികവും, കുടുംബാന്തരീക്ഷവുമായ കാരണങ്ങള്‍കൊണ്ടാണ് കുട്ടികളില്‍ ഇത്തരം വൈകല്യങ്ങള്‍ ഉണ്ടാകുന്നത്. ചെറുപ്രായത്തില്‍ തന്നെ ഇത് കണ്ടെത്തി ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ക്ഷമയോടെ നല്‍കി വന്നാല്‍ പഠന വൈകല്യങ്ങള്‍ മാറ്റിയെടുക്കാനാവും.നിര്‍ഭാഗ്യവശാല്‍ ക്ലാസ് റൂമിലെ പഠന വൈകല്യക്കാരെ മന്ദബുദ്ധികളാക്കുന്ന ചില അധ്യാപകരും ഇവരെ മണ്ടന്മാരായി അധിക്ഷേപിക്കുന്ന ചില രക്ഷിതാക്കളും ഇവരുടെ നല്ല ഭാവിയും ഉള്ളിലെ കഴിവും നഷ്ടപ്പെടുത്തുകയാണ്. കാഴ്ചയുടെ കുറവ് കൊണ്ട് ക്ലാസില്‍ മറ്റു കുട്ടികള്‍ക്കൊപ്പം വായിക്കാന്‍ കഴിയാത്തവരെ പഠനെവെകല്യക്കാരായി കാണരുത്. അതുപോലെ കേള്‍വി പ്രശ്‌നം കൊണ്ട് പഠനത്തിലും വായനയിലും പിന്നിലായിപ്പോകുന്നവരുമുണ്ടാകാം. ഇവരും പഠനവൈകല്യക്കാരല്ല. പക്ഷെ അവരുടെ കുറവുകള്‍ കണ്ടെത്തി യഥാ സമയം പരിഹരിച്ചില്ലെങ്കില്‍ അത് പഠനവൈകല്യത്തിലെത്തുകയും ചെയ്യും. പഠന വൈകല്യം പ്രധാനമായും വായിക്കാനുള്ള കഴിവ് കുറവ്, എഴുതാനുള്ള ശേഷി ഇല്ലായ്മ ,കണക്കില്‍ പിന്നിലാവുക എന്നതിലാണ്. കുട്ടികള്‍ പുസ്തകം തല തിരിച്ച് പിടിച്ച് വായിക്കുക. മിറര്‍ ഇമേജ് രീതിയില്‍ (പിറകിലേക്ക് വായിക്കുക) അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഴിയാതാവുക, സാവധാനം വായിച്ചെടുക്കുക ,ചിഹ്നങ്ങള്‍ തിരിച്ചറിയാതാവുക, തപ്പിത്തടത്ത് വായിക്കുക ,ഊഹിച്ച് വായിക്കുക ഇതെല്ലാം അതിന്റെ ചില ലക്ഷണങ്ങള്‍ മാത്രം. എഴുതാന്‍ കഴിയാതാവുക എന്നാല്‍ ലക്ഷണങ്ങള്‍ പലതാണ്. ദീര്‍ഘസമയമെടുത്ത് എഴുതേണ്ടിവരിക, വാക്യങ്ങളെ തിരിച്ചെഴുതുക, എഴുതാനുള്ള കഴിവില്ലായ്മ, കൈയ്യക്ഷരം മോശമാവുക, സ്വയം എഴുതിയത് തന്നെ മനസ്സിലാകാതാവുക എന്നിവ ചില ലക്ഷണങ്ങള്‍ മാത്രം. എഴുത്തിലും വായനയിലും കഴിവുകള്‍ എല്ലാം ഉണ്ടെങ്കിലും കണക്കില്‍ വളരെ പിന്നിലാകുന്ന കുട്ടികള്‍. ചെറിയ സംഖ്യകള്‍ പോലും കൂട്ടാനാ കുറക്കാനാ കഴിയാതെവരിക ഇതൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ആഴത്തിലുള്ള പഠനവൈകല്യങ്ങള്‍ മൂന്ന് വയസ്സില്‍ തന്നെ കണ്ട് തുടങ്ങും. വാക്കുകള്‍ കൂട്ടിപ്പറയാന്‍ കഴിയാത്ത ആ നാളില്‍ തന്നെ ഇത് ചികിത്സിച്ച് തുടങ്ങിയാല്‍ നന്ന്. ചില വൈകല്യങ്ങള്‍ മൂന്നാം ക്ലാസിലെത്തുന്നതോടെയാണ് കണ്ട് തുടങ്ങുക. പഠന വൈകല്യമുള്ള കുട്ടികളെ ഒരിക്കലും അതിന്റെ പേരില്‍ ശിക്ഷിക്കരുത്. ക്ഷമയോടെ അവന്റെ കുറവുകളെ നേരിടുക. മോട്ടിവേഷന്‍ നല്‍കുക .കുറ്റപ്പെടുത്താതിരിക്കുക. ചെറിയതാണെങ്കിലും മികവുകളെ പ്രോത്സാഹിപ്പിക്കുക, മാനസിക ധൈര്യം കൊടുക്കുക ഇതൊക്കെയാണ് രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. കുട്ടികളാടൊപ്പം നില്‍ക്കണം എല്ലാ കാര്യത്തിലും. അവര്‍ക്ക് മാനസികമായ പിന്തുണ എപ്പോഴും നല്‍കണം. നിരന്തരം മോട്ടിവേറ്റഡ് ചെയ്ത് പഠന താല്‍പര്യം ഇത്തരം കുട്ടികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പഠന വൈകല്യം വലിയൊരളവില്‍ ഇല്ലാതാക്കാം. (അധ്യാപകനും, മാധ്യമപ്രവര്‍ത്തകനും, ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)