വിമന്‍ ഇന്‍ സയന്‍സ് പദ്ധതിപ്രകാരമുള്ള ബാക്ക് ടു ലാബ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Kerala,Careers

തിരുവനന്തപുരം: വനിതകള്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നടപ്പാക്കുന്ന വിമന്‍ ഇന്‍ സയന്‍സ് പദ്ധതിപ്രകാരമുള്ള ബാക്ക് ടു ലാബ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. വനിതകള്‍ക്ക് ശാസ്ത്രരംഗത്തേക്ക് മടങ്ങിവരാന്‍ പിഎച്ച്ഡി ഗവേഷണ ഫെലോഷിപ്പും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നല്‍കുന്നതാണ് ഈ പദ്ധതി.

ഇതിന്റെ വിശദവിവരങ്ങള്‍ http://www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഡയറക്ടര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം (695004) എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 15നകം ലഭിക്കണം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)