ഒറ്റപ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ യുവതിയുടെ കഥ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗര്‍ഭിണിയായ യുവതി, 17 കഞ്ഞുങ്ങളും ഒരു പുരുഷനും ഉള്ള ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചിരുന്നത്.
ഒറ്റപ്രസവത്തിലൂടെ 17 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിലൂടെ കാതറീന് ബ്രിഡ്ജ് എന്ന യുവതി ലോകറെക്കോര്‍ഡിന് ഉടമയായി എന്ന് പറഞ്ഞ് റിച്ചാര്‍ഡ് കമറിന്റ എന്നയാളാണ് പോസ്റ്റ് ചെയ്തത്. 17 കുട്ടികളുടെയും പേരുകളും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു. വിമന്‍സ് ഡെയിലി മാഗസിന് എന്ന വെബ്സൈറ്റില്‍ വന്ന ഇതുസംബന്ധിച്ച വാര്‍ത്തയുടെ ലിങ്കും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ അത്ഭുതകഥ വ്യാജമാണെന്ന് തെളിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കെട്ടിച്ചമച്ച കഥയില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണ് ഇതെന്നാണ് ഇന്ത്യാ ടുഡേയുടെ വ്യാജവാര്‍ത്ത വിരുദ്ധ വിഭാഗം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആക്ഷേപഹാസ്യ വെബ്സൈറ്റായ വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കെട്ടുകഥയാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്ന ഗര്‍ഭിണിയുടെ ചിത്രവും ഫോട്ടോഷോപ്പ് ചെയ്തെടുത്തതാണ്. കുഞ്ഞുങ്ങള്‍ പിതാവിനൊപ്പം എന്ന അടിക്കുറിപ്പോടെ വന്ന ചിത്രമാകട്ടെ ഏഴ് വര്‍ഷം മുമ്പത്തെയാണ്. ഈ ചിത്രം ഗൈനക്കോളജിസ്റ്റായ റോബര്‍ട്ട് എം ബിറ്റര്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിട്ടുള്ളതാണ്.
Discussion about this post