=വാഷിംങ്ടണ്‍: അമേരിക്കയില്‍ മേയറായി ലിങ്കണ് ആടിനെ തെരഞ്ഞെടുത്തു. ഫെയര്‍ ഹാവനിലെ വെര്‍മെന്റ് ടൗണിലെ മേയറായാണ് ലിങ്കണ് വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തെരഞ്ഞെടുപ്പിലാണ് ലിങ്കണ് വിജയിയായത്.
അതിമിടുക്കന്മാരായ പൂച്ചകളേയും പട്ടികളേയും ക്രിസ്റ്റല്‍ എന്നു പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കണ് വിജയിച്ച് മേയറായത്. ചൊവ്വാഴ്ച ലിങ്കണ് സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.
പതിനാറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 10 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ സമ്മിയെന്ന നായയെ മൂന്ന് വോട്ടുകള്‍ക്കാണ് ലിങ്കണ് തോല്‍പ്പിച്ചത്.
മേയര്‍ സ്ഥാനത്തിരിക്കുന്ന കാലയളവില്‍ ലിങ്കണ് പ്രാദേശിക പൊതുപരിപാടികളില്‍ പങ്കെടുക്കും. ഫെയര്‍ ഹവാന്‍ നിലവില്‍ മേയറില്ല. ഈ ചെറിയ പട്ടണത്തിന് ഒരു മാനേജറാണുള്ളത്. ജോസഫ് ഗുണ്ടൂരാണ് ഇപ്പോള്‍ ഇവിടുത്തെ മേയര്‍. 2500 പേര് മാത്രം ജനസംഖ്യയുള്ള ഫെയര്‍ ഹവാനില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സ്കൂള്‍ അധ്യാപകന്റെ ആടാണ് ലിങ്കണ്.
Discussion about this post