അറവുശാലയിലേക്ക് എത്താന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ട്രക്കില്‍ നിന്നും ചാടി കുഞ്ഞിന് ജന്മം നല്കി മാതൃത്വത്തെ മഹത്തരമാക്കി പശു. തന്റെ ജീവന് രക്ഷിക്കാന്‍ മാത്രമായിരുന്നില്ല അമ്മപ്പശുവിന്റെ രക്ഷപ്പെടല്‍, ഉള്ളിലെ കുഞ്ഞുജീവനെ രക്ഷപ്പെടുത്താനായിരുന്നു മിണ്ടാപ്രാണിയെ ട്രക്കില്‍ നിന്നും ചാടിയത്.
ന്യൂജേഴ്സിയിലാണ് കണ്ണുനിറയ്ക്കുന്നതാണെങ്കിലും മാതൃത്വത്തിന്റെ മനോഹര കാഴ്ച. അറവുശാലയിലേക്കെത്താന് വെറും പത്ത് മിനിട്ടു മാത്രമുള്ളപ്പോഴായിരുന്നു പശു ട്രക്കില്‍ നിന്നും ചാടിയത്.
റോഡിലേക്ക് വീണ പശുവിനെ പോലീസും സ്കൈലാന്‍ഡ് മൃഗസംരക്ഷണ കേന്ദ്രത്തിലെ പ്രവര്‍ത്തകരും കൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൃഗസംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ മൈക്ക്സ്റ്റൂറയാണ് സാഹസികമായി രക്ഷപെട്ട പശുവിന് ബ്രിയാന്നയെന്നും പശുക്കുട്ടിയ്ക്ക് വിന്റര്‍ എന്നും പേരും നല്‍കിയത്. ഭാഗ്യം കൊണ്ടു മാത്രമാണ് അറവുശാലയിലെത്താതെ ബ്രിയന്നയും വിന്ററും രക്ഷപെട്ടതെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സംഭവം സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
Discussion about this post