മാതാപിതാക്കളുടെ മരണശേഷം മക്കള്‍ക്കാവും സ്വത്തുവകകളുടെ അവകാശം സാധാരണ. എന്നാലിപ്പോള്‍ ഉടമയുടെ സ്വത്തിന്റെ അവകാശിയായി സെലിബ്രിറ്റി ആയിരിക്കുകയാണ് ഒരു വളര്‍ത്തുനായ.
എട്ടുവയസുകാരി ലുലു ആണ് കോടിപതിയായി സൈബര്‍ ലോകത്തെ സെലിബ്രിറ്റി ആയിരിക്കുന്നത്. ലോകത്ത് ഏറ്റവും സമ്പാദ്യമുള്ള വളര്‍ത്തുമൃഗങ്ങളിലൊന്നാണിപ്പോള്‍ ലുലു. 36 കോടിയിലേറെ രൂപയാണ് (5 മില്യണ്‍ യുഎസ് ഡോളര്‍) ലുലുവിന്റെ പേരില്‍ ഉടമ കരുതിവച്ചിരിക്കുന്നത്.
അമേരിക്കയിലെ നാഷ്വില്ലേ സ്വദേശിയായ ബില്‍ ഡോറിസിന്റെ മരണത്തിന് പിന്നാലെയാണ് ലുലു ഇന്റര്‍നെറ്റില്‍ നിറയുന്നത്. ബോര്‍ഡര്‍ കോളി ഇനത്തിലെ നായ എട്ട് വയസ്സ് പ്രായമുള്ളതാണ്. ലുലുവിന്റെ സംരക്ഷണത്തിനായി പണം ട്രസ്റ്റിന് കൈമാറുമെന്നാണ് വില്‍പത്രത്തില്‍ എഴുതിയിരിക്കുന്നത്.
ബില്ലിന്റെ സുഹൃത്തായ മാര്‍ത്ത ബര്‍ട്ടന്റെ സംരക്ഷണയിലാണ് ലുലു ഇപ്പോള്‍. ലുലുവിനെ പരിചരിക്കാന്‍ ഓരോ മാസവും എത്ര രൂപ നല്‍കണമെന്ന് തീരുമാനിക്കുക മാര്‍ത്തയാണ്.