ഒരിക്കല്‍ സ്നേഹിച്ച് അന്നമൂട്ടിയാല് ആ സ്നേഹം മറന്നുപോകാത്തവരാണ് നായ്ക്കള്‍. വീട്ടിലെ അംഗത്തെ പോലെയാണ് അവരും. അത്തരമൊരു സ്നേഹക്കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഏറെനാള്‍ തന്റെ പരിശീലകനായിരുന്ന ആളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ വികാരധീനനായ പോലീസ് നായയാണ് താരമായിരിക്കുന്നത്.
വാങ്ങ്വാങ് എന്ന എട്ടുവയസ്സുകാരി നായയാണ് തന്റെ പരിശീലകനെ വീണ്ടും കണ്ടുമുട്ടിയത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ടതാണ് വാങ്ങ്വാങ്. ചൈനയിലെ ഷിസ്വാന് പ്രവിശ്യയില്‍ പോലീസ് നായയായി സേവനമനുഷ്ഠിച്ചിരുന്ന വാങ്വാങ് 2019 ലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
അതിനുശേഷം മറ്റൊരു കുടുംബം വാങ് വാങിനെ ദത്തെടുക്കുകയായിരുന്നു. വിരമിച്ചതിനുശേഷം അവള് അതുവരെ തന്റെ പരിശീലകനെ കണ്ടിരുന്നില്ല. ഒടുവില്‍ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ കണ്ടുമുട്ടിയപ്പോള്‍ വാങ് വാങിന് സന്തോഷം അടക്കിവയ്ക്കാന്‍ സാധിച്ചില്ല.
വീടിനു പുറത്ത് കാത്തു നിന്ന സഹപ്രവര്‍ത്തകനെ കണ്ടപാടെ മനസ്സിലായി
ഏറെ സന്തോഷത്തോടെ അദ്ദേഹത്തിനരികിലേക്ക് ഓടിയടുത്തു. പിന്നീട് അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള തലോടലായി അരികില്‍ തന്നെ കിടന്നു. തലയിട്ടുരസിയും മണത്തും പരിശീലകനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ വാങ് വാങിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
ഒടുവില്‍ പരിശീലകനും മറ്റ് ഉദ്യോഗസ്ഥരും മടങ്ങാനൊരുങ്ങിയപ്പോള്‍ അവരെ വിടാന്‍ കൂട്ടാക്കാതെ പരിശീലകന്റെ അരികില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്തു. ഷിസ്വാന് പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ അപൂര്‍വ സംഗമത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Discussion about this post