ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അമളികള്‍ സംഭവിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. മാത്രമല്ല ഈ കൊറോണക്കാലത്ത് നിരവധി വര്‍ക് ഫ്രം ഹോം റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും വൈറലായിരുന്നു.
അത്തരത്തില്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ അമ്മയ്ക്കരുകിലേക്ക് എത്തുന്ന കുഞ്ഞുവാവയാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. എബിസിസെവന്റെ റിപ്പോര്‍ട്ടറായ ലെസ്ലി ലോപെസും കുഞ്ഞുമാണ് വീഡിയോയിലുള്ളത്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ലെസ്ലി. വിവിധയിടങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വിവരിക്കുന്നതിനിടെയാണ് കുഞ്ഞ് ലെസ്ലിക്കരികിലേക്കെത്തി കാലില്‍ ചുറ്റിപ്പിടിച്ച് നില്‍ക്കുന്നത്. റിപ്പോര്‍ട്ടിങ് തുടര്‍ന്ന ലെസ്ലി കഴിഞ്ഞയുടന്‍ മകനെ ഒക്കത്തെടുക്കുന്നുമുണ്ട്. അവന് നടന്നുവന്നു, എന്റെ നിയന്ത്രണമെല്ലാം നഷ്ടപ്പെട്ടു എന്നു ചിരിയോടെ ലെസ്ലി പറയുന്നുമുണ്ട്.
എബിസിസെവനിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകയായ ബ്രാന്റി ഹിറ്റ് ആണ് രസകരമാര്‍ന്ന ഈ ക്യൂട്ട് നിമിഷം ട്വിറ്ററില്‍ പങ്കുവച്ചത്. നിലവില്‍ ഒരു മില്യണില്‍പരം കാഴ്ച്ചകാരെ വീഡിയോ നേടിക്കഴിഞ്ഞു.
കണ്ടതില്‍ വച്ചേറ്റവും ക്യൂട്ടായ റിപ്പോര്‍ട്ടിങ് എന്നും മഹാമാരിക്കാലത്ത് മിക്ക സ്ത്രീകളുടെയും അനുഭവമാണ് ഇതെന്നുമൊക്കെയാണ് കമന്റുകള്‍.
Baby on the move! There is no stopping adorable Nolan now that he can walk during Mommy’s (@abc7leslielopez) forecast. #Love #goodmorning #ThursdayThoughts #Babies #TheBest @ABC7 pic.twitter.com/jvUcaSMyGi
— Brandi Hitt (@ABC7Brandi) January 28, 2021
Discussion about this post