നിത്യ ജീവിതത്തില്‍ പണം അവശ്യവസ്തു തന്നെയാണ്. സമയത്തോളം വിലപ്പെട്ടതാണ് പണവും. ചില സമയത്ത് ജീവന്‍ രക്ഷിക്കുന്നതും പോലും പണമാണ്. എന്നാല്‍ എത്ര തന്നെ സമ്പാദിച്ചിട്ടും കൈയ്യില്‍ പണമില്ലെന്ന് പരിഭവപ്പെടുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കുള്ള നിര്‍ദേശമാണ് ഇനി പറയാന്‍ പോകുന്നത്. പണം സമ്പാദിക്കുന്നതില്‍ മാത്രമല്ല. അത് സൂക്ഷിച്ചുവെയ്ക്കുന്ന പഴ്‌സിലുമുണ്ട് ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍.
ഒരു മനുഷ്യായുസ്സെടുത്താല്‍ തന്നെ സിഹഭാഗവും മാറ്റിവെച്ചിരിക്കുന്നത് ധനസമ്പാദനത്തിനായാണ് എന്ന് മനസിലാക്കാം. കിട്ടുന്ന പണം അനാവശ്യമായി ചെലവാകാതിരിക്കാന്‍ ഫെങ്ങ്ഷുയി പ്രകാരം ചില നിര്‍ദേശങ്ങളുണ്ട്.
അതില്‍ പ്രധാനമാണ് നാം നിത്യവും പണം സൂക്ഷിക്കുന്ന പഴ്സ് തിരഞ്ഞെടുക്കുന്നതും സൂക്ഷിക്കുന്നതും. പഴ്‌സില്‍ പണം, കാര്‍ഡുകള്‍ എന്നിവ അടുക്കും ചിട്ടയോടുകൂടി വയ്ക്കുക. കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍, ബില്ലുകള്‍ എന്നിവ ഒഴിവാക്കുക. സാധനങ്ങള്‍ കുത്തി നിറയ്ക്കാനുള്ള ഒരു വസ്തുവായി പഴ്‌സിനെ മാറ്റാതിരിക്കുക എന്നിവയൊക്കെയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ഒരിക്കലും പഴ്സ് ഒഴിഞ്ഞിരിക്കരുത്. ഒരു രൂപ നാണയമെങ്കിലും സൂക്ഷിക്കുക. വീട്ടില്‍ പഴ്‌സ് സൂക്ഷിക്കാന്‍ പ്രത്യേക ഇടം തന്നെ കരുതണം. അത് ഷെല്‍ഫോ മേശയോ അലമാരയോ ആണെങ്കിലും കൃത്യമായി ഒരു സ്ഥാനം നല്‍കണം. അലക്ഷ്യമായി കട്ടിലിലോ ഊണുമേശയിലോ വലിച്ചെറിയരുത്.
പഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ നിറത്തിന്റെ കാര്യത്തില്‍ ഫെങ്ങ്ഷുയി ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഊര്‍ജത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള കറുപ്പ് പണത്തെ ആകര്‍ഷിക്കാനും സഹായിക്കും. മഞ്ഞ, പിങ്ക്, ബ്രൗണ്‍ എന്നീ നിറങ്ങളിലുള്ളവയിലും ധനം സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ചുവപ്പ്, നീല നിറങ്ങളിലുള്ളവ ഒഴിവാക്കുക.
ഒരാള്‍ ഉപയോഗിച്ച പഴ്‌സ് ഉപയോഗിക്കാതിരിക്കുക. മൂന്നു ചൈനീസ് നാണയങ്ങള്‍ കറുപ്പോ ബ്രൗണോ നിറത്തിലുള്ള ചരടില്‍ കോര്‍ത്ത് പഴ്‌സില്‍ സൂക്ഷിക്കുന്നത് ധനസമ്പാദനത്തിനു കാരണമാകുമെന്നും ഫെങ്ങ്ഷുയി വിശ്വാസം പറയുന്നു.
പഴ്‌സിന്റെ ആകൃതി ഒരു ഘടകമാണ്. ദീര്‍ഘചതുരത്തിലുള്ള പഴ്‌സ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ആകൃതിയില്ലാത്ത പഴ്‌സില്‍ പണം സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും ഫെങ്ങ്ഷുയി പറയുന്നു.
Discussion about this post