അതിജീവനം! പാളത്തില്‍ കിടന്ന് ഉറങ്ങുന്നതിനിടെ ട്രെയിന്‍ കടന്നുപോയി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നായ്ക്കുട്ടി, വീഡിയോ

ട്രെയിന്‍ പോകുമ്പോള്‍ പാളത്തിലൂടെ നായ്ക്കുട്ടി മുന്നോട്ടു നടക്കുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് പാളത്തില്‍ അമര്‍ന്ന് കിടക്കുകയും

മുംബൈ: ശ്വാസം അടക്കിപ്പിടിച്ച് കാണാന്‍ ഒരു കാഴ്ച, റയില്‍വേ പാളത്തില്‍ കുടുങ്ങിയ നായ്ക്കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പാളത്തിനിടിയില്‍ ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. ട്രെയിനിന്റെ ഇരമ്പല്‍ കേട്ട് ഞെട്ടിയെണീറ്റപ്പോള്‍ രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം ട്രെയിന്‍ മുകളില്‍ കൂടി പാഞ്ഞുപോയിരുന്നു.

ട്രെയിന്‍ പോകുന്നതുവരെ എന്തു ചെയ്യണമെന്ന് അറിയാതെ നായ്ക്കുട്ടി പാളത്തിനിടയില്‍കൂടി മുന്നോട്ട് നടന്നു. ട്രെയിന്‍ പോകുമ്പോള്‍ പാളത്തിലൂടെ നായ്ക്കുട്ടി മുന്നോട്ടു നടക്കുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് പാളത്തില്‍ അമര്‍ന്ന് കിടക്കുകയും ചെയ്യുന്നുണ്ട്.

അല്‍പസമയത്തിനുശേഷം ട്രെയിന്‍ പോയിക്കഴിഞ്ഞ് പരിക്കൊന്നും കൂടാതെ നായ്ക്കുട്ടി പാളത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Exit mobile version