ബാലി: പുറപ്പെടാനൊരുങ്ങിയ വിമാനത്തിലേക്ക് വൈകിയെത്തിയ യുവതി ഓടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിമാനത്താവളത്തില്‍ വൈകിയെത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് പുറപ്പെടാനൊരുങ്ങിയ വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന രസകരമായ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ഗുറാഹ് റായ് വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
ബാലിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പോകാനെത്തിയ ഹാനയെന്ന യുവതിക്കാണ് വിമാനത്താവളത്തില്‍ വൈകിയെത്തിയതോടെ വിമാനത്തില്‍ കയറാന്‍പറ്റാതിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡിങ് ഗേറ്റില്‍ ഹാനയുടെ പേര് പലതവണ വിളിച്ചെങ്കിലും ഇവര്‍ എത്തിയിരുന്നില്ല.
പിന്നീട് വിമാനം പുറപ്പെടുന്നതിന് 10 മിനിട്ട് മുന്‍പ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് വിമാനത്തിനടുത്തേക്ക് ഇവര്‍ എത്തുകയായിരുന്നെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വിമാനത്തിനടുത്തേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്ന ഹാനയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ബലമായി തടയുന്നത് വീഡിയോയില്‍ കാണാം.
Dapet dari IG orang. Kejadian di Denpasar. Ibu ini telat boarding & menerobos boarding gate berusaha mengejar pesawat. Kebayang nggak apa yang terjadi seandainya kedua petugas gagal menghentikan si ibu itu?
pic.twitter.com/WxvmTy55NV
— Mas Goen | IG: @goenrock (@goenrock) November 18, 2018
Discussion about this post