ലണ്ടന്‍: വീടിനുള്ളില്‍നിന്ന് ഫയര്‍ അലാമിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വളര്‍ത്തുതത്തമ്മ. ബ്രിട്ടണിലെ ഡെവന്‍ഡ്രിയിലെ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെയാണ് തത്തമ്മ പറ്റിച്ചത്.
പല തവണ വീട്ടില്‍ തീപ്പിടിക്കുമ്പോഴുണ്ടാകുന്ന അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുകയായിരുന്നു.
ഫയര്‍ അലാം കേട്ട് ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അവിടെ തീപിടിച്ചിട്ടില്ലെന്ന് വീട്ടുടമ അറിയിച്ചു. പിന്നീട് വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കന്‍ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടത് – വാച്ച് കമാന്‍ഡര്‍ നോര്‍മന്‍ ജെയിംസ് പറഞ്ഞു.
Discussion about this post