വെള്ളം മാത്രം കുടിച്ച് തടി കുറയ്ക്കാം

ശരീര സൗന്ദര്യത്തിന് വിഘാതമായി നില്‍ക്കുന്ന അമിതവണ്ണത്തെ തുരത്താന്‍ എളുപ്പവഴി. അമിതവണ്ണം മൂലം സൗന്ദര്യത്തോടൊപ്പം ആരോഗ്യവും നശിക്കുന്നതില്‍ വിഷണ്ണരായിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ധാരാളമായി വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാവും. അമിത ഭക്ഷണം മൂലം ശരീരത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണം. ഇതൊഴിവാക്കാന്‍ പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. അമിതാഹാരം ഒഴിവാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാകും. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്നതിനാല്‍ ആവശ്യത്തിലധികം കഴിക്കുന്നത് ഇല്ലാതാക്കും. അമിതവണ്ണത്തിലേക്ക് നീങ്ങുന്ന കുട്ടികളിലും ഈ ശീലമുണ്ടാക്കിയാല്‍ ഭാവിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാനാവും

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)