കുഞ്ഞുങ്ങള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം...

water,kids,healyh

കുഞ്ഞുങ്ങള്‍ക്ക് വെള്ളം കൊടുക്കുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ അമ്മമാര്‍ അറിഞ്ഞിരിക്കണം. കാരണം വെള്ളവും കുഞ്ഞുങ്ങളില്‍ അപകടം ഉണ്ടാക്കും. കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ ഇടക്കിടെ വെള്ളം കൊടുക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. എന്നാല്‍, ഇങ്ങനെ കുഞ്ഞുങ്ങള്‍ക്ക് വെള്ളം കോടുക്കാന്‍ പാടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആറുമാസം വരെ കുഞ്ഞിന് വെള്ളം കൊടുക്കാന്‍ പാടില്ല. ഈ കാലയളവില്‍ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും വെള്ളവും മുലപ്പാലില്‍ നിന്നു തന്നെ ലഭിക്കും. ഈ സമയത്ത് വെള്ളം നല്‍കിയാല്‍ മുലപ്പാലില്‍ നിന്നും ലഭിക്കുന്ന പോഷകത്തെ അത് ബാധിക്കും

കുട്ടികള്‍ക്ക് അധികമായി വെള്ളം നല്‍കുന്നത് കുഞ്ഞിന്റെ ശരീരത്തില്‍ സോഡിയം കുറയുന്നതിന് കാരണമാകും. ഇങ്ങനെ വന്നാല്‍ പോഷകത്തെ ആകിരണം ചെയ്യാനുള്ള കഴിവ് നഷ്ടമാകും. ഒരു വര്‍ഷമാകുമ്പോള്‍ മാത്രമേ കുഞ്ഞിന് എളുപ്പം ദഹിക്കാവുന്ന തരത്തിലുള്ള പാനിയങ്ങളും കുറുക്കുകളും കൊടുക്കാവൂ.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)