ഇന്ധനവില വര്‍ധനവ് മുതലെടുത്ത് പമ്പ് ഉടമകള്‍..! പെട്രോളില്‍ വെള്ളം കലര്‍ത്തി വില്‍ക്കുന്നതായി പരാതി

india,petrol rate,pumb,petrol

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില റോക്കറ്റ് പോലെ ഉയരുകയാണ്. എന്നാല്‍ ജനങ്ങളുടെ ഈ ബുദ്ധിമുട്ടിനെ മുതലെടുക്കുകയാണ് ചില പെട്രോള്‍ പമ്പ് ഉടമകള്‍. കൊള്ളലാഭം കൊയ്യാന്‍ പെട്രോള്‍ പമ്പുകാര്‍ മായം കലര്‍ത്തുന്നതായി പരാതി ലഭിച്ചു. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ വെസ്റ്റിലുള്ള ഒരു പെട്രോള്‍ പമ്പില്‍ ഉപഭോക്താക്കള്‍ക്ക് വെള്ളം കലര്‍ത്തിയ പെട്രോള്‍ വിറ്റു എന്നാണ് പരാതി.

പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. യുവാവിന്റെ ബൈക്ക് വഴിയില്‍ പണി മുടക്കിയതോടെയാണ് സംഭവം പുറത്തായത്. ബൈക്ക് മെക്കാനിക്ക് പരിശോധിച്ചപ്പോഴാണ് പെട്രോളില്‍ വെള്ളം കലര്‍ന്നതു കൊണ്ടാണ് വാഹനം പ്രവര്‍ത്തനരഹിതമായതെന്ന് ബോധ്യമായത്.

ഇതേത്തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെട്രോള്‍ പമ്പില്‍ പരിശോധന നടത്തി. എന്നാല്‍ ആരോപണം പെട്രോള്‍ പമ്പ് അധികൃതര്‍ നിഷേധിച്ചു. പെട്രോളില്‍ മായം കലര്‍ത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏതായാലും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)