പറപറക്കും ലംബോര്‍ഗിനി കാറിനെ സൈക്കിളില്‍ പിന്തുടര്‍ന്ന് പിഴയീടാക്കി പോലീസുകാരന്‍; വീഡിയോ വൈറല്‍

ടോക്കിയോ: ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ അത്യാഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ സൂപ്പര്‍ കാറുകളുടെ വേഗവും കരുത്തും വാഹനപ്രേമികള്‍ക്കിടയില്‍ എന്നും ചര്‍ച്ചയാണ്. സാധാരണ കാറുകള്‍ക്ക് പിന്തുടര്‍ന്ന് തോല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു ലംബോര്‍ഗിനിയുടെ വേഗത്തെ ഇത്തവണ കീഴടക്കിയിരിക്കുന്നത് ഒരു പോലീസുകാരനാണ്. അതും സൈക്കിളില്‍ പിന്തുടര്‍ന്ന്! കാറ്റിന്റെ വേഗത്തില്‍ പറക്കുന്ന സൂപ്പര്‍ കാറായ 3 കോടി രൂപ വിലയുള്ള ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഒരു സൈക്കിളിനോടാണ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. ജപ്പാനിലെ ഈ പോലീസുകാരന്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കാനായാണ് സൈക്കിളില്‍ കാറിനെ പിന്തുടര്‍ന്നതും പിന്നിലാക്കിയതും. ഏതായാലും കാറിനെ പിന്തുടര്‍ന്ന് പിഴയും ഈടാക്കിയാണ് ഈ പോലീസുകാരന്‍ മടങ്ങിയത്. സംഭവം യൂട്യൂബില്‍ വൈറലാവുകയും ചെയ്തു. ട്രാഫിക് നിയമലംഘനം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഈ സൂപ്പര്‍ കാറിനെ പിന്തുടര്‍ന്ന് പോലീസ് സൈക്കിളില്‍ പാഞ്ഞെത്തിയത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)