ലോകത്തിലെ ഏറ്റവും മിഴിവേറിയ എല്‍ഇഡി ടി വിയുമായി വു ടെക്‌നോളജീസ്

vu technologies launches world s most efficient led tv
ലോകത്തിലെ ഏറ്റവും മിഴിവേറിയ ടെലിവിഷനുമായി യു.എസിലെ കാലിഫോര്‍ണിയ ആസ്ഥാനമായ വു ടെക്‌നോളജീസ് രംഗത്ത്. വു ക്വാണ്ടം പിക്‌സല്‍ലൈറ്റ് എല്‍.ഇ.ഡി ടി.വി (Vu Quantum Pixelight LED TV) ആണ് തെളിച്ചത്തിന്റെ കാര്യത്തില്‍ അവകാശവാദം മുന്നോട്ടുവെക്കുന്നത്. ക്വാണ്ടം പിക്‌സല്‍ലൈറ്റ് ടി.വിയുടെ 65 ഇഞ്ചിന് 2.6 ലക്ഷവും 75 ഇഞ്ചിന് നാല് ലക്ഷവുമാണ് വില. താമസിയാതെ കടകളിലും ഫ്‌ലിപ്കാര്‍ട്ടിലും വില്‍പനക്കെത്തും. ലോക്കല്‍ ഡിമ്മിങ് സാങ്കേതികവിദ്യയും 1500 നിറ്റ് (പ്രകാശ തീവ്രതയുടെ യൂനിറ്റാണ് നിറ്റ് ) ബ്രൈറ്റ്‌നസും ആണ് ഈ ടി.വിയെ വ്യക്തതയുടെ കാര്യത്തില്‍ കേമനാക്കുന്നത്. ക്വാണ്ടം പിക്‌സല്‍ സാങ്കേതികവിദ്യ ജീവനുള്ള ചിത്രങ്ങള്‍ കാണുന്നപോലുള്ള പ്രതീതി നല്‍കുമെന്നും കമ്പനി പറയുന്നു. അള്‍ട്ര എച്ച്.ഡി, അള്‍ട്ര കളര്‍, അള്‍ട്ര കോണ്‍ട്രാസ്റ്റ്, അള്‍ട്ര മോഷന്‍ എന്നീ നാല് അള്‍ട്രകളുടെ സമന്വയമാണ് ടി.വിയുടെ മിഴിവിന് കാരണം. 55,000 ശബ്ദ ദ്വാരങ്ങളിലൂടെ ഡൈനാമിക് ഡോള്‍ബി ഓഡിയോ അനുഭവവേദ്യമാക്കുന്നു. പ്രത്യേക നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ് ബട്ടണുള്ള ഇതില്‍ ഫോര്‍കെ സ്ട്രീമിങ് പിന്തുണയുമുണ്ട്. വുവിന്റെ ഓപറേറ്റിങ് സിസ്റ്റത്തിലാണ് സ്മാര്‍ട്ട് ടി.വിയുടെ പ്രവര്‍ത്തനം. നാലുകോര്‍ പ്രോസസറുമുണ്ട്. ഫോര്‍കെ അള്‍ട്രാ എച്ച്.ഡി ഹൈ ഡൈനാമിക് റേഞ്ച് ഡിസ്‌പ്ലേയാണ്. 3840 x 2160 പിക്‌സലാണ് റസലൂഷന്‍. ചാനല്‍ മാറ്റം മറ്റുള്ളവയെക്കാള്‍ 20 ശതമാനം വേഗത്തില്‍ ചെയ്യാനാകും. ഇതര്‍നെറ്റ് പോര്‍ട്ട്, വൈ ഫൈ കണക്ടിവിറ്റിയുണ്ട്. 65 ഇഞ്ച് ടി.വിയില്‍ മൂന്ന് 15 വാട്ട് സ്പീക്കറുകള്‍, 3 എച്ച്ഡി.എം.െഎ പോര്‍ട്ട്, 2 യു.എസ്.ബി പോര്‍ട്ട്, ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവയുണ്ട്. 75 ഇഞ്ചില്‍ രണ്ട് 15 വാട്ട് സ്പീക്കറുകള്‍, 4 എച്ച്.ഡി.എം.െഎ പോര്‍ട്ട്, 3 യു.എസ്.ബി പോര്‍ട്ട് എന്നിവയുണ്ട്. ലോഹശരീരവും 8.9 എം.എം ഫ്രെയിമുമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)