വിവാദം കത്തിച്ച വിടി ബല്‍റാമിന് 'നന്ദി'; എകെജിയുടെ ആത്മകഥയ്ക്ക് 'വന്‍ ഡിമാന്റ്'; വായനക്കാര്‍ ഏറുകയാണെന്ന് പ്രസാധകര്‍

vt balram vs akg, akg controversy autobiography and biography of akg, kerala, politics
കൊച്ചി: അനാവശ്യ വിവാദം ഉണ്ടാക്കി എകെജിയെ വീണ്ടും സജീവ ചര്‍ച്ചയ്ക്ക് വിഷയമാക്കിയ വിടി ബല്‍റാമിന് തിരിച്ചടി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ എകെജിയുടെ ശക്തമായ ഒരു മടങ്ങിവരവിനാണ് ബല്‍റാം വഴിയൊരുക്കിയിരിക്കുന്നത്. എകെ ഗോപാലന്‍ എന്ന ശക്തനായ നേതാവിനെ കൂടുതല്‍ പേര്‍ അറിയാനും വായിക്കാനും ശ്രമിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ആയിരക്കണക്കിന് കോപ്പികളായാണ് വിറ്റു പോവുന്നത്. വിപണിയില്‍ ഇപ്പോഴും എകെജിയുടെ ആത്മകഥയ്ക്ക് ആവശ്യക്കാര്‍ ഏറുന്നതായാണ് പ്രസാധകര്‍ പറയുന്നത്. ദേശാഭിമാനിയുടെ പബ്ലിഷിങ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. പാര്‍ട്ടിയുടെ ഇതിഹാസ നേതാവിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബല്‍റാമിനെ ഉപരോധിക്കാന്‍ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ ബല്‍റാം വിഷയം രാഷ്ട്രീയ തലത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ട്ടിച്ചു. ആത്മകഥയെ അടിസ്ഥാനമാക്കിയായിരുന്നു ബല്‍റാം എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ ആത്മകഥയായ 'എന്റെ ജീവിതകഥ' വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റഴിച്ചത്. ബലറാമിന്റെ പരാമര്‍ശങ്ങളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും ദേശീയമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ ലോക്സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ഇതിനു കാരണമായത് വിടി ബല്‍റാം ആയതിനാല്‍ അതിന്റെ പേരില്‍ വിടി ബല്‍റാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)