ക്യാമറയില്‍ പതിയുന്ന ജീവിത നേര്‍ക്കാഴ്ച്ചകള്‍

prayar gopalakrishnan,sabarimala,pampa river
തിരുവനന്തപുരം: ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടെങ്കിലും അതിനെ ജീവിതചര്യയാക്കി മാറ്റിയവര്‍ ചുരുക്കമാണ്. പ്രകൃതിയുടെ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിച്ച് അവയെ ക്യാമറയില്‍ ഒപ്പിയെടുക്കുകയെന്നത് നിസ്സാര കാര്യമല്ല. കൂട്ടത്തില്‍ സ്വന്തമായി ക്യാമറ കൂടി ഇല്ലെങ്കിലോ? തിരുവനന്തപുരം സ്വദേശി വിഷ്ണുവിന്റെ കണ്ണുകളില്‍ പതിഞ്ഞ പല കാഴ്ച്ചകളും ക്യാമറയ്ക്കുള്ളിലായിട്ടുണ്ട്. സ്വന്തമായി ക്യാമറയില്ലെങ്കിലും സുഹൃത്തുക്കളുടെ ക്യാമറകളില്‍ വിഷ്ണു പകര്‍ത്തിയ ചിത്രങ്ങളില്‍ പലതിനും ഒരുപാട് പറയാനുണ്ട്. പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ മാത്രമല്ല ഈ ഫോട്ടോഗ്രാഫറുടെ ശേഖരത്തിലുള്ളത്. പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചകളിലും വിഷ്ണുവിന്റെ കണ്ണും മനസ്സും എത്താറുണ്ട്. കാര്യവട്ടം ക്യാംപസില്‍ സാമൂഹ്യ സേവനത്തില്‍ ബിരിദാനന്തര ബിരുദ വിദ്യര്‍ത്ഥിയാണ് വിഷ്ണു. സ്വന്തമായി ഒരു ക്യാമറ സ്വന്തമാക്കണം എന്ന ആഗ്രഹം ബാക്കിയാണെങ്കിലും ഫോട്ടോഗ്രാഫി എന്ന ലക്ഷ്യത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ ഈ യുവാവ് തയ്യാറല്ല. യാത്രകളെ പ്രണയിക്കുന്ന വിഷ്ണു തന്റെ യാത്രാ വിവരണങ്ങള്‍ walktomypast.wordpress.com എന്ന ബ്ലോഗിലൂടെ മറ്റുള്ളവരില്‍ എത്തിക്കാറുമുണ്ട്. ചിത്രങ്ങളിലൂടെ 15645598_1671227856236029_1806680588_n 15645197_1671235739568574_433134528_n 15644194_1671207579571390_241147000_n 15591707_1671207316238083_993345511_n 15645679_1671236879568460_1933507451_n 15554995_1671237306235084_978734126_n 15577692_1671237982901683_868390668_n

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)