ഷോപ്പിംഗിനെത്തിയ യുവാവിന്റെ "കൈയ്യിലിരുപ്പ്" കണ്ട് എല്ലാവരും ഭയന്ന് ഓടി: സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ

viral video

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മുതലയെക്കൊണ്ട് വന്ന ഒരു ചെറുപ്പക്കാരനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ റോബി സ്ട്രാറ്റണ്‍ ആണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ മുതലയുമായി എത്തിയത്. 4- 5 അടി നീളമുള്ള മുതലയുടെ വാ ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ചാണ് യുവാവ് കടയില്‍ എത്തിയത്.

ഇതിനെ തുടര്‍ന്ന്, അനധികൃതമായി മുതലയെ പിടിച്ചതിലും മൃഗങ്ങളോടുള്ള ക്രൂരതയിലും റോബിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഫ്‌ലോറിഡയിലെ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്റെ കീഴില്‍ റോബി ഇപ്പോള്‍ അന്വേഷണത്തിന് വിധേയനായിരിക്കുകയാണ്.



Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)