കള്ളന്മാരുടെ അവസ്ഥ ഇതായാല്‍ പോലീസിന്റെ പണി എളുപ്പമാകും

tribal, woman, mobile use for woman
ഷാംഗ്ഹായ്: മോഷണശ്രമത്തിനിടെ കൂട്ടാളിക്ക് പറ്റിയ കൈബന്ധം കള്ളന്റെ തലപിളര്‍ന്നു. ചൈനയിലെ ഷാംഗ്ഹായിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഖം മൂടി ധരിച്ച മോഷ്ടാക്കഴുടെ ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പുറത്ത് വിട്ടു. മോഷണം നടത്തുന്നതിന് വേണ്ടി ചില്ലു വാതില്‍ പൊളിക്കാന്‍ ഇഷ്ടിക കൊണ്ട് എറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഒരാള്‍ ചില്ലിന് നേരെ ഇഷ്ടിക എറിഞ്ഞ ശേഷം മാറുന്നതിനിടെ രണ്ടാമന്റെ ഇഷ്ടിക തലയില്‍ കൊള്ളുകയായിരുന്നു. അബന്ധം തിരിച്ചറിഞ്ഞ മോഷ്ടാവ് മോഷണശ്രമം ഉപേക്ഷിച്ച് കൂട്ടാളിയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. സിസിടിവിയുടെ പരിധിയില്‍നിന്നു ബോധരഹിതനായ ആളെ വലിച്ചുമാറ്റുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. ഇയാള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)