മക്കളാല്‍ തിരസ്‌കരിക്കപ്പെടുന്ന വിധവകളായ അമ്മമാര്‍ക്കായി; ഒറ്റപ്പെടുന്നവരുടെ വേദന വരച്ച് കാണിക്കുന്ന വിനീതയുടെ 'സമര്‍പ്പണം' ശ്രദ്ധേയമാവുന്നു

kalidas,poomaram movie,poomaram song, abrid shine, malayalam movie, blood written letter
കൊച്ചി: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദന ഒരിക്കലും യൗവ്വനത്തിന്റെ ഊര്‍ജം തുണയായുള്ള യുവാക്കള്‍ക്ക് മനസിലാവില്ല. ജീവിതം തന്നെ ഹോമിക്കുന്നത് മക്കളെ പോറ്റി വളര്‍ത്താനാണെങ്കിലും വളര്‍ന്ന് വലുതായാല്‍ അവര്‍ ഏറ്റവും അവഗണിക്കുക തങ്ങള്‍ക്കായി വിയര്‍പ്പൊഴുക്കിയ മാതാപിതാക്കളെ ആയിരിക്കും. അങ്ങനെയെങ്കില്‍ ആരുടെയും തണല്‍ തേടാതെ മക്കളെ സ്വന്തം മനക്കരുത്തിന്റെ ബലത്തില്‍ വളര്‍ത്തിയെടുക്കുന്ന വിധവകളായ അമ്മമാരുടെ അവസ്ഥ തനിച്ചാവാത്തിടത്തോളം കാലം ഒരാള്‍ക്കും തിരിച്ചറിയാനുമാവില്ല. എന്നാല്‍ ഏകയായ അമ്മമാരുടെ വേദന വരച്ചിടുകയാണ് വിനീത അനില്‍ എന്ന യുവതി. സമര്‍പ്പണം എന്ന പേരില്‍ എഴുതിയ ചെറിയ ബ്ലോഗില്‍ വിനീത ഇത്തരത്തില്‍ വിധവകളായ അമ്മമാരുടെ മനസിന്റെ നേര്‍ചിത്രം എഴുത്തിലൂടെ കോറിയിട്ടിരിക്കുന്നു. സോഷ്യല്‍മീഡിയയിലൂടെ ഇതിനോടകം ഏറെ വായനക്കാരെ നേടിയ ഈ എഴുത്ത്, പ്രശംസകള്‍ ഏറ്റുവാങ്ങി വായനക്കാരെ നേടുകയാണ.് പ്രണയിച്ച പുരുഷന്‍ വൈധവ്യത്തിന്റെ ഏകാന്തതയിലും കൈപിടിക്കാന്‍ വന്നപ്പോള്‍ തട്ടിമാറ്റിയ അരുന്ധതി, പിന്നീട് വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എന്തിനാണ് തന്റെ മുന്‍കാമുകനോടൊപ്പം പോവുകയാണെന്ന് മക്കളെ അറിയിച്ചതെന്ന അന്വേഷണത്തോടെയാണ് ഈ കൊച്ചു കഥ ആരംഭിക്കുന്നത്. വിനീത അനില്‍ നല്ലെഴുത്തില്‍ കുറിച്ച 'സമര്‍പ്പണം' വായിക്കാം:

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)