വിനായകന്‍ അടുത്ത മൂന്ന് വര്‍ഷം തമിഴകം വിറപ്പിക്കും

vikram,vinayakan,movie,tamil


മലയാളത്തിലെ മികച്ച നടന്‍ വിനായകന്‍ വീണ്ടും തമിഴിലേക്ക്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം എന്ന ചിത്രത്തില്‍ വിക്രത്തിന്റെ വില്ലനായാണ് വിനായകന്‍ വീണ്ടും തമിഴിലേക്ക് എത്തുന്നത്. ചിത്രത്തില്‍ വില്ലാനായി ആരാണ് എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഈ വര്‍ഷവും അടുത്ത ഭാഗങ്ങള്‍ അടുത്ത ഭാഗങ്ങളുമായിട്ടാണ് റിലീസ് ചെയ്യുക. മൂന്ന് ഭാഗങ്ങളിലും വിനായകന്‍ തന്നെയായിരിക്കും വില്ലന്‍ എന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് തമിഴിലെ മികച്ച വില്ലനാകാന്‍ വിനായകന് സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നേരത്തെ മാര്യന്‍, തിമിര് എന്നീ തമിഴ് ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലെ ദ ബോണ്‍ സീരിസ് മാതൃകയില്‍ ചിത്രമൊരുക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവനച്ചത്തിരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)