സെക്സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ്; ദാമ്പത്യത്തിലൂടെയേ സെക്സ് ചെയ്യാവൂ എന്നത് മണ്ടത്തരം; വിദ്യാ ബാലന്‍

vidya balan, movie, actress
മലയാളിയായ ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലൂടെ തനിക്കും ഹോട്ടാകാന്‍ കഴിയുമെന്ന് തെളിയിച്ച നടിയാണ്. തുമാരി സുലുവാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സെക്സിനെക്കുറിച്ച് താരം തുറന്നു സംസാരിച്ചിരുന്നു. ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് താരം പറയുന്നു. ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. ''സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെക്സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.മറിച്ച് അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ മാത്രമുള്ള ഒരു കര്‍മ്മമാണെന്നും വിശ്വസിക്കുന്നു. അതേസമയം ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂര്‍ച്ച, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുക'' വിദ്യ പറയുന്നു. സെക്സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്നാണ് വിദ്യയുടെ വാദം. ''ലൈംഗിക വിഷയത്തില്‍ നവീനതയ്ക്കും പഴമയ്ക്കും മധ്യേയുള്ള ഒരു സമനില നാം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സെക്സിനെക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് സെക്സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.''വിദ്യാ ബാലന്‍ പറഞ്ഞു. വിദ്യയുടെ സിനിമാജീവിതത്തെ സംബന്ധിച്ചിടത്തോളം, ഇവര്‍ അഭിനയിച്ച 'തുമാരാ സുലു' എന്ന പടം അടുത്തിടെ റിലീസാകുകയുണ്ടായി. ഈ സിനിമ ഒരേസമയം വ്യാപകമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും നേടുകയുണ്ടായി. സുലു എന്ന സുലോചന, സന്തോഷവതിയായ ഭാഗ്യവതിയായ മധ്യവയസ്‌കയായ ഒരു വീട്ടമ്മയായി ഇതില്‍ അഭിനയിച്ചിരിക്കുന്നു. എളിമ നിറഞ്ഞ കുടുംബവനിതയാണെങ്കിലും ചില അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു സ്ത്രീയായിട്ടാണ് ഇതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പടത്തിന്റെ യശഃസ്സിന് കാരണം സംവിധായകന്‍ സുരേഷ് ത്രിവേണിയാണ്. ഇതുപോലുള്ള ജനപ്രിയ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിദ്യാബാലന്‍ പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)