ക്രൈസ്റ്റ് നഗര്‍: തുടര്‍ച്ചയായി 33 മണിക്കൂര്‍ ഊഞ്ഞാലാടി ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചിരിക്കുകയാണ് ചാര്‍ലി ഒബ്രേയ്ന്‍. ഏറ്റവും കൂടുതല്‍ സമയം ഊഞ്ഞാലാടി എന്ന റെക്കോഡാണ് പതിനാറുകാരനായ ഈ ന്യൂസിലന്‍ഡുകാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ട് പകലും ഒരു രാത്രിയുമാണ് ചാര്‍ലി തുടര്‍ച്ചയായി ഊഞ്ഞാലാടിയത്. ഓരോ മണിക്കൂറിലും അഞ്ചുമിനിറ്റ് വീതം ഇടവേള ലഭിച്ചിരുന്നു. ഈ സമയങ്ങളില്‍ ഭക്ഷണവും എനര്‍ജി കൂട്ടാനുള്ള ഡ്രിങ്ക്‌സുമൊക്കെ ചാര്‍ലി കഴിച്ചിരുന്നു.
അതോടൊപ്പം അസ്വസ്ഥത ഒഴിവാക്കാന്‍ മരുന്നും കഴിച്ചിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമാണ് ഊഞ്ഞാലാട്ടമെന്ന് ചാര്‍ലി പറഞ്ഞു. 32 മണിക്കൂര്‍ തുടര്‍ച്ചയായി ഊഞ്ഞാലാടിയ ന്യൂസിലന്‍ഡുകാരിയായ ഒരു സ്ത്രീയുടെ റെക്കോഡാണ് ചാര്‍ലി തകര്‍ത്തിരിക്കുന്നത്.