കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍
സിനിമാ താരങ്ങളും മറ്റും വന്നാല്‍ അവരുടെ പേടി എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ അല്ലെങ്കില്‍ വല്ല അടിപിടിയും ഉണ്ടാകുമോ എന്നതാണ്. അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ എത്രയും വേഗം അവിടുന്ന് തിരികെ പോരാനാണ് അവര്‍ ശ്രമിക്കുക.
ഇപ്പോളിതാ അങ്ങനൊരു സംഭവത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിനടക്കുന്നതിനിടയിലൂടെ കൂസലില്ലാതെ നടന്നു വരുന്ന നടന്‍ ഷറഫുദ്ധീനാണ് വീഡിയോയില്‍.
ഷറഫുദ്ധീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരികയാണ് ഷറഫുദ്ധീന്‍.
ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം ഇത് ഏത് കോളേജ് ആണെന്നോ എന്തിനാണ് അടികൂടുന്നതെന്നോ വ്യക്തമല്ല.