കടല്‍ജീവിയെ കൈയ്യിലെടുത്ത് ഓമനിച്ച വിനോദസഞ്ചാരിയുടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംഭവം വൈറലായത് മറ്റൊന്നും കൊണ്ടല്ല. ഇയാള്‍ കയ്യിലെടുത്ത് ഓമനിച്ച്, തിരിച്ചുവിട്ടത് മരണത്തെ തന്നെയായിരുന്നു.
നിമിഷങ്ങള്‍ക്കകം ഒരാളെ ഇല്ലാതാക്കാന്‍ കഴിവുള്ള അതിമാരഗ വിഷമുള്ള ‘നീല നീരാളി’യെ (Blue- Ringed Octopus) ആണ്. കാണാന്‍ ചെറുതാണെങ്കിലും ആളെരു നിസാരക്കാരനല്ല. ഒരു ചെറിയ ആക്രമണം മതി ഒരാളുടെ ജീവന് എടുക്കാന്‍.
നീല നീരാളിയുടെ കടിയേറ്റാല്‍ ശ്വസനപ്രക്രിയ തടസ്സപ്പെടുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും വൈകാതെ മരണം സംഭവക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ജപ്പാനിലും ഓസ്ട്രേലിയയിലുമൊക്കെയാണ് ‘നീല നീരാളി’യെ കാണാറ്. കടലിലെ പവിഴപ്പുറ്റുകള്‍ക്ക് സമീപത്തായോ, പാറക്കെട്ടുകള്‍ക്ക് സമീപത്തായോ ഒക്കെ, ചെറിയ കടല്‍ ജീവികളെ വലയിലാക്കി കഴിച്ച് ജീവിക്കുകയാണ് പതിവ്.
Discussion about this post