സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അമ്മ ഈണത്തില്‍ പാടിയ പാട്ടിന് താളം പിടിച്ച് സോഷ്യല്‍മീഡിയയുടെ മനം കവര്ന്നിരിക്കകുയാണ് ഈ കൊച്ചുമിടുക്കന്. വെണ്ണിലാചന്ദനക്കിണ്ണം എന്ന ഗാനമാണ് അമ്മ താളത്തില്‍ പാടുന്നത്. ഇതോടൊപ്പം തന്നെ താളം പിടിക്കുകയാണ് കുഞ്ഞുമകനും.
അമ്മയുടെ കൂട്ടുകാരുമൊത്തുള്ള ഗെറ്റ്ടുഗെദറിന് പാടിയ പാട്ടിനായിരുന്നു മകന്റെ കൈകൊട്ടലും താളം പിടിക്കലും. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. കമന്റുകളില്‍ നിന്നാണ് ഇതൊരു ഗെറ്റ്ടുഗെദറിന്റെ വീഡിയോ ആണെന്നറിയുന്നത്.
പ്രസീത എന്നാണ് പാട്ടുകാരിയുടെ പേര്. കുഞ്ഞിന്റെ കൊട്ടിനാണ് പ്രശംസ കൂടുതല്‍. മോന് നന്നായി താളംപിടിക്കുന്നുണ്ടെന്നും അവന് ചെണ്ട വാങ്ങിക്കൊടുക്കണമെന്നും വീഡിയോയ്ക്ക് താഴെയുള്ള കമന്റില്‍ ആളുകള്‍ ആവശ്യപ്പെടുന്നു. ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.
Discussion about this post