രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഏട്ടനും അനിയനും സ്വവതിയില്‍, അപ്രതീക്ഷിതമായി മക്കളെ കണ്ട് ആനന്ദാശ്രു പൊഴിച്ച് മാതാപിതാക്കള്‍! നിഷ്‌കളങ്ക സ്‌നേഹത്തിനും വികാര നിര്‍ഭരരംഗത്തിനും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

കുടുംബത്തിന് വേണ്ടി അന്യ നാട്ടില്‍ക്കിടന്ന് കഷ്ടപ്പെടുന്ന സ്വന്തം മക്കളെക്കാണാന്‍ ഏത് രക്ഷിതാക്കള്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക. അതും രണ്ട് വര്‍ഷത്തോളം മക്കളെക്കാണാതിരിക്കുന്ന രക്ഷിതാക്കളുടെ കാര്യമാണേല്‍ പറയുകയും വേണ്ട. പെട്ടെന്ന് അവര്‍ നമ്മുടെ മുന്നില്‍ എത്തിയാലോ അതും അപ്രതീക്ഷിതമായി…

അത്തരത്തിലൊരു വികാരനിര്‍ഭരമായ രംഗമാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ട് വര്‍ഷത്തെ പ്രവാസ ജീവതത്തിന് ശേഷം നാട്ടിലെത്തിയിരിക്കുകയാണ് ഏട്ടനും അനിയനും. വരുന്നകാര്യം രക്ഷിതാക്കളോട് പങ്കുവെച്ചില്ല.വാതില്‍ തുറന്നപ്പോള്‍ അപ്രതീക്ഷിതമായി മക്കള്‍ മുന്നില്‍.

മക്കളെക്കണ്ട് ആനന്ദാശ്രു പൊഴിക്കുന്ന അച്ഛന്റെയും അമ്മയുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം…

Exit mobile version