ജനശ്രദ്ധ നേടാനും സോഷ്യല്‍മീഡിയയില്‍ തരംഗമാകാനും കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ പുറകെയാണ് യുവതലമുറ എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ നിഷേധിക്കാനാവില്ലെന്ന് ദേ..ഈ വീഡിയോ തെളിയിക്കും. വിവാഹാഘോഷങ്ങളിലെ കോലം കെട്ടിക്കലുകളും റാഗിങും എന്നും ജനങ്ങള്‍ക്ക് തലവേദനയാണ്, വിമര്‍ശനങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാവുന്നതല്ല, ഇവയൊന്നും.
അടുത്തിടെ വിവാഹ റാഗിംഗ് കൈവിട്ടതോടെ കലിപ്പടിച്ച് ഭക്ഷണം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ നവവരന് ഒരു ഉദാഹരണം മാത്രം. ഈ വീഡിയോ ഏറെ ചര്‍ച്ചയ്ക്കും കാരണമായിരുന്നു.
ഇതിനു പിന്നാലെ മറ്റൊരു ന്യൂജെന്‍ കോപ്രായമാണ് സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പാളത്തൊപ്പിയും തൂമ്പയുമായി വരനും നെല്‍ക്കതിരും അരിവാളുമായി വധുവും അതിഥികള്‍ക്കൊപ്പം നടന്നു വരുന്ന വീഡിയോ ആണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ബന്ധുക്കളുടെ പിന്തുണയും വീഡിയോയില്‍ വ്യക്തമാണ്. ലൈക്കും ഷെയറും കിട്ടാനായി കാണിക്കുന്ന സംസ്കാരത്തെ പരിഹസിക്കലാണ് ഇതിലൂടെ നടക്കുന്നതെന്ന വിമര്‍ശനവും ഇതിലൂടെ ഉയരുന്നുണ്ട്.
Discussion about this post