സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ടിക് ടോക് പോലുള്ള വീഡിയോകളുടെ തരംഗമാണ്. പാട്ടും, ഡാന്‍സു, അഭിനയവുമൊക്കെയായി ധാരാളം വീഡിയോകള്‍ ദിനംപ്രതി നവമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അവയില്‍ ചിലത് വിമര്‍ശനങ്ങളും മറ്റു ചിലത് കൈയ്യടികളും വാങ്ങിക്കൂട്ടാറുണ്ട്.
അച്ഛനെ ഊട്ടുന്ന മാലാഖയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. കുസൃതിച്ചിരിയുമായി, കൊഞ്ചിക്കൊണ്ട് തന്റെ അച്ഛന് ഭക്ഷണം വാരിക്കൊടുക്കുകയാണ് കൊച്ചുമിടുക്കി. അച്ഛന് ഞാന്‍ വാരിത്തരണ്ടേ…അച്ഛന് നല്ല മിടുക്കനാ എന്നൊക്കെ പറഞ്ഞ് അച്ഛന് ഭക്ഷണം നല്‍കുകയാണ് മകള്‍. ഓംലറ്റ് വേണമെന്ന് അച്ഛന് പറഞ്ഞപ്പോള്‍ അച്ഛന് എപ്പോ നോക്കിയാലും ഓംലറ്റ് എന്ന് ആ മാലഖയുടെ മറുപടി കാഴ്ചക്കാരില്‍ ചിരി പടര്‍ത്തും.
വീഡിയോ കാണാം
Discussion about this post