കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ: പാട്ടുപാടി കുട്ടികള്‍ക്കായ് സഹായമഭ്യര്‍ഥിച്ച് പ്രിയ

കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ എന്നു തുടങ്ങുന്ന മാമ്പഴക്കാലം എന്ന ചിത്രത്തില്‍ സുജാത പാടി ശോഭനയും സനുഷയും തകര്‍ത്തഭിനയിച്ച ഗാനം പാടി ലൈ സിന്‍ഡ്രം എന്ന രോഗം ബാധിച്ച കുട്ടികള്‍ക്ക് സഹായം അഭ്യര്‍ഥിക്കുകയാണ് അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍. ബന്ധുവായ ഒരു കുഞ്ഞിന് ലൈ സിന്‍ഡ്രം എന്ന ഈ അസുഖമുണ്ടെന്നും ഇത്തരം രോഗം ബാധിച്ച കുട്ടികള്‍ക്ക് പറ്റുന്നവര്‍ സഹായം ചെയ്യണമെന്നും പ്രിയ പറഞ്ഞു.

അഡാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ, നന്നായി പാട്ടുപാടുമെന്ന് അറിഞ്ഞതോടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയത്. പൊതുവെ ട്രോളന്‍മാര്‍ പ്രിയയുടെ നീക്കങ്ങളെല്ലാം തമാശയാക്കി ആഘോഷിക്കാറുണ്ടെങ്കിലും ഇത്തവണ പ്രിയക്ക് സപ്പോര്‍ട് നല്‍കാനാണ് എല്ലാവരും മത്സരിക്കുന്നത്.

Exit mobile version