ടിക് ടോകില്‍ യുവാക്കള്‍ മാത്രമല്ല അമ്മൂമ്മമാരും അപ്പൂപ്പന്മാരുമൊക്കെ താരമാകാറുണ്ട്. അത്തരത്തില്‍ വൈറലായി ഒരു അമ്മാമ്മയാണ് ഇത്. കൊച്ചുമകനൊപ്പം ടിക് ടോക് വീഡിയോ ചെയ്യുന്ന ഈ അമ്മാമ്മ സമൂഹമാധ്യമങ്ങളില്‍ സ്റ്റാറാണ്. സാധാരണ എല്ലാവരും കൂട്ടുകാര്ക്കൊപ്പമല്ലേ വീഡിയോ ചെയ്യുന്നത് എന്ന് കൊച്ചുമകനോട് അരെങ്കിലും ചോദിച്ചാല്‍ പുള്ളി പറയും അമ്മാമ്മ എന്റെ ചങ്കാണ് എന്ന്.
കൊട്ടാരം വീട്ടിലെ അപ്പൂട്ടന് എന്ന ജയറാം നായകനായ ചിത്രത്തിലെ ആവണിപ്പൊന്നൂഞ്ഞാല്‍ എന്ന ഗാനത്തിലെ ചന്ദനക്കുറി നീയണിഞ്ഞത് എന്ന വരികളാണ് ആദ്യമായി ടിക് ടോക് ചെയ്യാന്‍ അമ്മാമ്മ ഉപയോഗിച്ചത്.
Discussion about this post