പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിയ്ക്കാന്‍ ഒരാളെങ്കിലുമുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് പറയാറുണ്ട്. ഇപ്പോഴിത് പറയാന്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. കനത്ത മഴയില്‍ കേബിളിലിരിക്കുന്ന രണ്ട് പക്ഷികളുടേതാണ് വീഡിയോ.
ആഞ്ഞടിക്കുന്ന കാറ്റിലും പേമാരിയിലും ഇരുവരും പരസ്പരം തുണയാകുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. ശക്തമായ മഴയത്തിരിക്കുന്ന കിളികള്‍ കാറ്റ് ആഞ്ഞ് വീശുമ്പോള്‍ വീഴാതിരിക്കാന്‍ പരസ്പരം ചേര്‍ത്ത് പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓരോ തവണ കാറ്റ് വീശുമ്പോഴും വീണ് പോവാതിരിക്കാന്‍ ഇരുവരും ചിറക് ചേര്‍ത്ത് പരസ്പരം കൂടുതല്‍ ചേര്‍ന്നിരിക്കുകയാണ് ചെയ്യുന്നത്.
जीवन में कितने भी आँधी-तूफान आयें, जो सच में अपने होते हैं, वो और मज़बूती से साथ खड़े होते हैं. pic.twitter.com/nqtj227u6h
— Dipanshu Kabra (@ipskabra) July 5, 2022
ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ഷു ട്വിറ്ററില്‍ പങ്ക് വച്ച വീഡിയോ ഇതിനോടകം ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ജീവിതത്തില്‍ എത്ര വലിയ പ്രശ്‌നങ്ങളുണ്ടായാലും നമ്മളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ നമ്മളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷികളുടെ കരുതലും സ്‌നേഹവും മനുഷ്യര്‍ കണ്ടുപഠിയ്ക്കണമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.