ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടി ഡ്രൈവര്‍ കാറോടിച്ച് കയറ്റിയത് കടയ്ക്കുള്ളിലേക്ക്. യുഎസിലെ ടെംപേയിലാണ് സംഭവം. പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാര്‍ കടയ്ക്കുള്ളലിലേക്ക് പാഞ്ഞ് കയറി ആളുകളെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ ദൃശ്യം പോലീസ് ട്വിറ്ററില്‍ പങ്ക് വെച്ചു.
Wow check out this close call!! The driver accidentally left the car in drive and tries to put it in park and unintentionally hit the accelerator. Thankfully only minor injuries! pic.twitter.com/03OWUN9o6c
— Tempe Police (@TempePolice) May 26, 2022
Also read : ചിലിയിലുണ്ട് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം : പ്രായം വെറും 5484 വര്‍ഷം !
കടയ്ക്കുള്ളില്‍ രണ്ട് പേര്‍ സംസാരിച്ച് നില്‍ക്കുന്നതും വെള്ളനിറത്തിലുള്ള സെഡാന്‍ ഇടിച്ചു കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസാരിച്ച് നിന്നവരേയും കടയിലെ ഷെല്‍ഫുകളെയും തട്ടിത്തെറിപ്പിച്ചാണ് കാര്‍ പാഞ്ഞു കയറുന്നത്. 25 അടിയോളം കാര്‍ ഇടിച്ചു കയറിയ ശേഷം പിന്നീട് പുറകിലേയ്‌ക്കെടുക്കുന്നുമുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.