അമരാവതി : ആസാനി ചുഴലിക്കാറ്റിന് പിന്നാലെ ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ തിരമാലയിലൊഴുകിയെത്തിയത് ‘സ്വര്‍ണ രഥം’. സുന്നപ്പള്ളി ഹാര്‍ബറിലാണ് ചുഴലിക്കാറ്റിന് പിന്നാലെ രഥം തീരത്തടിഞ്ഞത്.
തിരമാലയിലൊഴുകി നടക്കുകയായിരുന്ന രഥം പ്രദേശവാസികള്‍ വടം ഉപയോഗിച്ചാണ് തീരത്തടുപ്പിച്ചത്. മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ളതാവാം രഥമെന്നും സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ശ്രീകാകുളം സബ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.
#CycloneAsani brought to the shores of #Srikakulam #AndhraPradesh a gold-coloured chariot from some far off waters of possibly a south east Asian country… Stuff from mythological tales and fables? #GoldenChariot @ndtv @ndtvindia #ThangaRatham pic.twitter.com/rD0pu9cXQZ
— Uma Sudhir (@umasudhir) May 11, 2022
Cyclone #Asani brings a gold-coloured chariot to Sunnapalli- Santabommali mandal in Srikakulam. This has shocked the locals. The local fishermen spotted the chariot floating in the sea and brought to the shore via ropes. It resemblance to the shape of a monastery, locals said. pic.twitter.com/KvaSorFr7C
— NewsMeter (@NewsMeter_In) May 11, 2022
സിനിമാ ഷൂട്ടിംഗിനോ മറ്റോ ഉപയോഗിച്ച വടം ചുഴലിക്കാറ്റില്‍ കരയ്ക്കടിഞ്ഞതാവാനാണ് കൂടുതല്‍ സാധ്യതയെന്നാണ് തഹസില്‍ദാര്‍ ചാലമയ്യ അറിയിച്ചിരിക്കുന്നത്. എന്തായാലും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ സുവര്‍ണ രഥത്തിന് പിന്നിലെ സത്യാവസ്ഥ അറിയാന്‍ സാധിക്കൂ.
അതേസമയം അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് വീശാന്‍ തുടങ്ങിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിശാഖ പട്ടണം, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ ഭീതി ഒഴിഞ്ഞിട്ടില്ല. രണ്ടിടത്തും വിമാന സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്.