തണുത്തുറഞ്ഞ തടാകത്തില്‍ സാഹസിക നീന്തല്‍ നടത്തി പണി കിട്ടിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സ്ലോവാക്യയില്‍ നിന്നുള്ള ബോറിസ് ഒറാവെക് എന്ന യുവാവാണ് മഞ്ഞുപാളികളായിക്കിടക്കുന്ന തടാകത്തിനടിയില്‍ സാഹസിക നീന്തല്‍ നടത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച് പണി പാളിയത്.
ഐസ് പാളികളായി കിടക്കുന്ന തടാകത്തിനടിയില്‍ കൂടി നീന്തുന്ന യുവാവിന്റെ വീഡിയോ കാഴ്ചക്കാരിലും പരിഭ്രാന്തി പടര്‍ത്തും. ഐസിന് താഴെക്കൂടി കുറച്ച് ദൂരം ഇയാള്‍ നീന്തുന്നുണ്ടെങ്കിലും ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയുമായിരുന്നു. തുടര്‍ന്ന് കൂടെയുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്നതും കാണാം.
ബോറിസ് തന്നെയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്. ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികള്‍ മാറ്റിയൊതുക്കിയാണ് ബോറിസ് നീന്തുന്നത്. ഇടയ്ക്ക് ദിശ തെറ്റിയതാണ് കുഴപ്പമായതെന്നാണ് വിവരം. വഴി തെറ്റിയെന്ന് മനസ്സിലായെങ്കിലും പരിഭ്രാന്തനായതോടെ ഏത് ദിശയില്‍ സഞ്ചരിക്കുമെന്നറിയാതെ യുവാവ് കുഴങ്ങുന്നതും മരണവെപ്രാളത്തില്‍ കുറച്ച് നേരം നീന്തിയ ശേഷം കയറില്‍ പിടിച്ച് തിരികെ വരുന്നതും വീഡിയോയില്‍ കാണാം.
നാല് തവണ ഹോക്കിയില്‍ വേള്‍ഡ് ചാംപ്യനായ ബോറിസ് ഐസ് ക്രോസ് അത്ലറ്റും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ ചെറിയ ഒരു അറ്റാക്ക് തന്നെ നല്‍കിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post