സോഷ്യല്‍മീഡിയകളില്‍ ഇന്ന് ഏറ്റവും ജനപ്രീതി ടിക് ടോക്കിനാണെന്ന് നിസംശയം പറയാം. വ്യത്യസ്തമായ വീഡിയോ ഗാനങ്ങളിലൂടെയും ചലഞ്ചുകളിലൂടെയും യുവാക്കളുടെ ഇടയില്‍ തരംഗമായ ടിക് ടോക്കിലെ ഈ പുതിയ വീഡിയോ കണ്ടവരുടെയെല്ലാം ഹൃദയം കീഴടക്കിയിരിക്കുകയാണ്.
ഓട്ടിസ്റ്റിക്കായ കുഞ്ഞനുജത്തിയെ ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള സഹോദരന്റെ ടിക് ടോക് വിഡിയോയ്ക്കു കയ്യടിക്കുകയാണു ഇപ്പോള്‍ സൈബര്‍ലോകം. അനിയത്തിക്കുട്ടിയെ സ്നേഹവും വാത്സല്യവും കൊണ്ടു പൊതിയുകയാണ് ഈ സഹോദരന്. തമിഴ്-മലയാളം പാട്ടുകള്‍ക്കൊപ്പം ചുണ്ടനിക്കുള്ള ഈ വീഡിയോ ആരുടേയും ഹൃദയത്തെ സ്പര്ശിക്കുമെന്നുറപ്പ്.
സഹോദരന്റെ സ്നേഹവും അനയത്തിയുടെ ഓമനത്തവും നിറയുന്ന വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. സഹോദരിയെ ഒപ്പം ചേര്‍ത്തുനിര്‍ത്താനും സന്തോഷം നല്‍കാനുമുള്ള ഈ സഹോദരന്റെ ശ്രമങ്ങളെ കൈയ്യടികളോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായാണ് ഒരു ടിക് ടോക് വിഡിയോ ഇത്രയേറെ സന്തോഷിപ്പിക്കുന്നതെന്നാണ് മിക്കവരുടെയും കമന്റുകള്‍.
Discussion about this post