മാതൃസ്നേഹത്തോളം മഹത്തരമായി മറ്റൊന്നുമില്ലെന്ന് പറയുന്നത് മനുഷ്യരെ കുറിച്ച് മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും പൊതു സ്വഭാവത്തെ ചൂണ്ടിക്കാണിച്ചാണ് എന്ന് തെളിയിച്ച് ഈ ‘അമ്മ താറാവ്’. സ്വന്തം ജീവൻ വെടിഞ്ഞ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്ന അമ്മ താറാവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത്.
സുധാ രാമൻ ഐഎഫ്എസ് എന്ന ട്വിറ്റർ ഹാന്റിലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാളത്തിൽ കഴിയുന്ന താറാവിനെയും കുഞ്ഞുങ്ങളെയും പിടികൂടി ഭക്ഷണമാക്കാൻ എത്തിയ ഭീമൻ പെരുമ്പാമ്പാണ് ഈ വീഡിയോയിലെ വില്ലൻ. എന്നാൽ എല്ലാ കുഞ്ഞുങ്ങളെയും അവിടെ നിന്ന് രക്ഷപ്പെടുത്തി അമ്മ താറാവ് സ്വയം പാമ്പിന് ഇരയാകുന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്.
താറാവ് കുഞ്ഞുങ്ങൾ എല്ലാവരും മാളത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് ശേഷം അമ്മ താറാവിനെ മാളത്തിൽവെച്ച് തന്നെ പാമ്പ് വരിഞ്ഞുമുറുക്കുന്നതും വീഡിയോയിൽ കാണാം.
They say the strength of motherhood is greater than the nature's laws. A heartwrenching video. #Shared pic.twitter.com/laUozmtxy7
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 22, 2020
Discussion about this post