യുട്യൂബ് ട്രന്‍ഡിങ് വിഡിയോകളുടെ പട്ടിക പുറത്തുവന്നു. പത്ത് വിഡിയോകളില്‍ രണ്ടു പേര് ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനലിലെ ഒരു വിഡിയോയാണ് ഏഴാം സ്ഥാനത്ത് എത്തിയത്. പ്രിമിറ്റിവ് സര്‍വൈവല്‍ ടൂള്‍ എന്ന പേരിലുള്ള യുട്യൂബ് ചാനല്‍ പിന്തുടരുന്നത് 28 ലക്ഷം പേരാണ്. എന്നാല്‍ 2018 വര്‍ഷമാണ് യുട്യൂബില്‍ ഇവര്‍ താരങ്ങളായി മാറിയതെന്ന് പറയാം. ഇവര്‍ കുട്ടിപ്പട്ടാളങ്ങളാണ്.
പുതിയ സാങ്കേതിക വിദ്യകള്‍ ഒന്നും ഉപയോഗിക്കാതെ മണ്ണും മരങ്ങളും മാത്രം ഉപയോഗിച്ചാണ് ആധുനിക വീടുകളെയും കെട്ടിടങ്ങളെയും പോലും മറികടക്കുന്ന നിര്‍മിതികള്‍ ഇവര്‍ ഉണ്ടാക്കുന്നത്. യുട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടുള്ളതാണ് ഈ വിഡിയോ നിര്‍മാണമെങ്കിലും എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.
കേവലം രണ്ടു ആഴ്ച കൊണ്ട് അണ്‍ര്‍ഗ്രൗണ്ട് വീടും ചുറ്റും സ്വിമ്മിങ് പൂളും നിര്‍മിച്ചാണ് ഇവര്‍ യുട്യൂബില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്. 2018 യുട്യൂബിലെ കണക്കുകള്‍ പ്രകാരം ഏഴാം സ്ഥാനത്താണ് ആൗശഹറ ടംശാാശിഴ ജീീഹ അൃീൗിറ ഡിറലൃഴൃീൗിറ ഒീൗലെ എന്ന വിഡിയോ. ജൂണ്‍ 19 ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനകം തന്നെ കണ്ടത് ഒന്‍പത് കോടി പേരാണ്. പത്ത് ലക്ഷമാണ് ലൈക്കുകള്‍. 79,800 പേരാണ് ഈ വിഡിയോടു പ്രതികരിച്ചത്.
ഈ ചാനലിലെ വിഡിയോകളില്‍ ഒരിടത്തു പോലും ആധുനിക ആയുധങ്ങളോ യന്ത്രങ്ങളോ ഉപയോഗിച്ചു കാണുന്നില്ല. ഇത്രയും മികച്ച ഒരു വീട് രണ്ടാഴ്ചക്കുള്ളില്‍ നിര്‍മിച്ചെടുത്ത രണ്ടു പേരെ യുട്യൂബ് ലോകം അഭിനന്ദിക്കുകയാണ്. 2015 മുതലാണ് ഇവര്‍ വിഡിയോ പോസ്റ്റ് ചെയ്തു തുടങ്ങിയത
Discussion about this post