ക്രിക്കറ്റിലൂടെയാണ് ധോണി ആരാധക മനസില്‍ ചേക്കേറിയതെങ്കില്‍, മകള്‍ സിവ സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെയാണ് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്… എന്ന അദ്വൈതം സിനിമയിലെ പാട്ടിലൂടെ മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ച കുഞ്ഞു സിവ, ഇപ്പോള്‍ എത്തിയിരിക്കുന്നത് തമിഴിലും ഭോജ്പൂരിലും സംസാരിച്ചുകൊണ്ടാണ്.
ധോണി തന്നെയാണ് തനിക്കൊപ്പം കട്ടിലില്‍ തമിഴിലും ഭോജ്പൂരിലും സംസാരിക്കുന്ന സിവയുടെ ക്യൂട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘രണ്ട് ഭാഷകളിലെ ഗ്രീറ്റിങ്ങ്സ്’ എന്ന ക്യാപ്ഷനോടെ ധോണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ധോണിയെ ക്യാരറ്റ് കഴിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു.
Discussion about this post