ചെന്നൈ: വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മാന്യമായി പെരുമാറുന്നവരാണ്. കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലെ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുിക്കുന്നത്.
യാത്രയ്ക്കുള്ള തയാറെടുപ്പു പുരോഗമിക്കുന്നതിനിടയിലാണ് പൈലറ്റ് കോക്പിറ്റില്‍ നിന്ന് യാത്രക്കാര്‍ക്കിടയിലേക്ക് ഇറങ്ങി വന്നത്. ശേഷം രണ്ടു സ്ത്രീ യാത്രക്കാരുടെ കാലുകള്‍ തൊട്ടുവന്ദിച്ച് കോക്പിറ്റിലേക്ക് മടങ്ങി. എന്നാല്‍ കണ്ടു നിന്ന യാത്രക്കാര്‍ അമ്പരന്ന് നോക്കിനിന്നു. ഇവര്‍ക്ക് കാര്യം പിടികിട്ടിയില്ല.
അല്‍പ്പനേരം കഴിഞ്ഞാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുയാത്രക്കാര്‍ക്ക് വ്യക്തമായ ചിത്രം ലഭിച്ചത്. പ്രദീപ് കൃഷ്ണന് എന്ന പൈലറ്റിന്റെ കന്നിയാത്രയായിരുന്നു അത്. അദ്ദേഹം അനുഗ്രഹം വാങ്ങിയ യാത്രക്കാരികള്‍ അദ്ദേഹത്തിന്റെ അമ്മയും മുത്തശ്ശിയുമായിരുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും കന്നിയാത്ര പ്രദീപ് ആദ്യമായി പറത്തുന്ന ഫ്ലൈറ്റിലായത് കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി.
ചെന്നൈയില്‍ നിന്ന് വിമാനം പുറപ്പെടും മുമ്പാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് യാത്രക്കാര്‍ സാക്ഷികളായത്. പ്രദീപിന്റെ സുഹൃത്താണ് വിമാനത്തിനുള്ളില്‍ നടന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍ പകര്‍ത്തിയത്. പിന്നീട് അദ്ദേഹമത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
Discussion about this post