സർക്കാർ കോടികൾ മുടക്കി പണിത പാലം ഒരു വർഷം പോലും തികയും മുമ്പ് പൊളിഞ്ഞതിന്റെ നിരാശയിലാണ് ജനങ്ങളെല്ലാം. പാലാരിവട്ടം പാലം കേവലം പഞ്ചവടിപ്പാലം ആയാൽ പൊതു ജനം പ്രതിഷേധിക്കാതെ കൈകെട്ടി നോക്കി നിൽക്കുന്നതിൽ അർത്ഥമില്ലല്ലോ. അതുകൊണ്ട് ‘പാലാരിവട്ടം പാലം തരിപ്പണം അളിയാ’ എന്ന പ്രതിഷേധ ഗാനവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. തകർന്ന പാലത്തിന് വാഴയും റീത്തുമായി ഒരു സംഘം യുവാക്കൾ അണിയിച്ചൊരുക്കുന്ന ആൽബമാണ് ‘പാലാരിവട്ടം പാലം തരിപ്പണം അളിയാ’. പാലവും പരിസരങ്ങളുമാണ് ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
ബിനീഷ് ബാസ്റ്റിൻ, ജിജോ ജേക്കബ്, അനിൽ എന്നിവർ അഭിനയിച്ചിരിക്കുന്ന ആൽബം സോഷ്യൽമീഡിയയിലും ഹിറ്റാണ്. ധനുഷ് എംഎച്ച്, വിമൽജിത് വിജയൻ എന്നിവർ ചേർന്ന് സംഗീതവും സംവിധാനവും നിർവഹിച്ച ആൽബമാണിത്. ശരത് മോഹൻ ആണ് നിർമ്മാണം. വരികൾ സന്ധൂപ് നാരായണന്റേതാണ്. ക്യാമറ അഭിഷേക് കണ്ണൻ. സുചിത് സുരേന്ദ്രൻ ആണ് ഇംഗ്ലീഷ് റാപ് കൈകാര്യം ചെയ്തിരിക്കുന്നത്.
Discussion about this post